പാനൂർ :
കടവത്തൂർ കോഓപ്പറേറ്റീവ് അർബൻ സൊസൈറ്റി തൂവ്വക്കുന്ന് സായാഹ്നശാഖ കെ.പി.മോഹനൻ എം എൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് കെ.കെ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു.
പ്രവാസി വ്യവസായി അത്തോളിൽ വാസുവിൽ നിന്ന് പാനൂർ നഗരസഭാധ്യക്ഷൻ കെ.പി.ഹാഷിം ആദ്യ നിക്ഷേപം സ്വീകരിച്ചു.
കെ.പി.സാജു, എ.പി.ഭാസ്കരൻ, പി.സത്യപ്രകാശ്, അഷ്റഫ് പാറേമ്മൽ, കെ.പി.പ്രഭാകരൻ, സജീവൻ എടവന, ടി.ടി.രാജൻ, ടി.പി.അനന്തൻ, കെ.സി.വസന്ത, ടി.എൻ. രാമദാസ്, എം.ബാലകൃഷ്ണൻ, സൊസൈറ്റി വൈസ് പ്രസിഡൻ്റ് കെ.മുരളീധരൻ, ഡയരക്ടർ കെ.കെ. ദിനേശൻ, സെക്രട്ടറി കെ. സജിനി എന്നിവർ പ്രസംഗിച്ചു.