Latest News From Kannur

പോണ്ടിച്ചേരി അമേച്വർ അത്‌ലറ്റിക് മീറ്റിൽ തിളക്കമാർന്ന വിജയം നേടി മാഹി ഫിറ്റ്നസ് അക്കാദമിയിലെ കുരുന്നുകൾ*

0

Directors of Sports and Youth Affairs ൻ്റെ  നേതൃത്വത്തിൽ പുതുച്ചേരിയിൽ വച്ച് നടന്ന പോണ്ടിച്ചേരി അമേച്വർ അത്‌ലറ്റിക് അസോസിയേഷന്റെ 38 മത് കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച് മാഹി ഫിറ്റ്നസ് അക്കാദമിയിലെ കുരുന്നുകൾ. അക്കാദമിയിലെ ഇരുപതോളം കായിക താരങ്ങളാണ് മയ്യഴിയെ പ്രതിനിധികരിച്ച് പങ്കെടുത്തത്.മാഹിയിൽ നിന്നും മൂന്നാം തവണയാണ് ഫിറ്റ്നസ് അക്കാദമിയിലെ കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്. പുതുച്ചേരി തവളക്കുപ്പം GHSS ൽ വച്ചാണ് മത്സരം നടന്നത്.സംസ്ഥാനത്തെ നിരവധി ക്ലബുകളിൽ നിന്നും സ്ക്കൂളിൽ നിന്നും എണ്ണൂറിലധികം കുട്ടി കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിൽ പത്ത് വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ ഏറ്റവും അധികം പോയന്റുകൾ നേടി ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.  വിജയിച്ച കുട്ടികളെ മാഹി പള്ളിമൈതാനത്ത് വച്ച് PTA യുടെ ആഭിമുഖ്യത്തിൽ സ്വീകരണവും നൽകി. മാഹിയിലെ മുഴുവൻ സർക്കാർ – സ്വകര്യ വിദ്യാലയങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന കുട്ടിക്കൂട്ടം കായികമേള ഉൾപ്പെടെയുള്ള അക്കാദമിയുടെ ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങൾക്ക്  പിന്തുണ നൽകിയവർക്കുള്ള നന്ദി അറിയിക്കുകയും  തുടർന്നും സന്മനസുകളുടെ സഹായ സഹകരണങ്ങൾ  പ്രതീക്ഷിക്കുന്നുണ്ടെന്നും  ഭാരവാഹികൾ അഭിപ്രായപ്പെട്ടു. തികച്ചും സൗജന്യമായാണ് കുട്ടികൾക്കുള്ള കായിക പരിശീലനം അക്കാദമിയുടെ നേതൃത്വത്തിൽ നൽകുന്നത്

Leave A Reply

Your email address will not be published.