Latest News From Kannur

ഓപറേഷൻ സിന്ദൂര്‍: 75 വിദ്യാര്‍ഥികള്‍ കേരള ഹൗസിലെത്തി

0

ഓപറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി.

ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്.

അഡീഷണല്‍ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തില്‍ കണ്‍ട്രോളർ എ.എസ് ഹരികുമാർ, ലെയ്സണ്‍ ഓഫീസർ രാഹുല്‍ കെ. ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ, പിഡബ്ല്യുഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബൈജു, അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. സുനില്‍കുമാർ കെഎസ്‌ഇബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ, ഐ& പിആർഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോണ്‍, അസിസ്റ്റൻ്റ്  ലെയ്സണ്‍ ഓഫീസർമാരായ, ടി.ഒ. ജിതിൻ രാജ്, പി.ആർ വിഷ്ണുരാജ്, എസ്. സച്ചിൻ, ജയരാജ് നായർ, ആർ. അതുല്‍ കൃഷ്ണൻ, എന്നിവരെ കണ്‍ട്രോള്‍ റൂം പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈൻ നമ്ബർ. 01123747079.

Leave A Reply

Your email address will not be published.