Latest News From Kannur

മാഹി ആരോഗ്യ വകുപ്പ്: വാക്ക് ഇൻ ഇൻ്റർവ്യു 12 ന്

0

മാഹി റീജ്യണൽ ഹെൽത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹി ആര്യോഗ്യവകുപ്പിലേക്ക് വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മെയ് 12 ന് രാവിലെ 9 മണി മുതൽ 12 മണി വരെ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യുൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാഹി ഗവ. ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്.
മൈക്രോബയോളജി, പാത്തോളജി, ഇഎൻടി, സർജറി, ഒബ്സ്ട്രാറ്റിക്സ് & ഗൈനോക്കോളജി എന്നീ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും
മെഡിക്കൽ ഓഫീസർ/ഡോക്ടർ, ഓഡിയോമെട്രിക് അസിസ്റ്റൻ്റ, സ്റ്റാഫ് നഴ്‌സ്, എ.എൻ.എം, ഫിസിയോതെറാപ്പിസ്റ്റ്, സീനിയർ ട്രീറ്റ്മെൻ്റ് സൂപ്പർവൈസർ, ആയുർവേദ ഫാർമസിസ്റ്റ്, യോഗ ഡെമോൺസ്ട്രേറ്റർ, നാച്ച്വറോപതി & യോഗാതെറാപ്പിസ്റ്റ്, ഡയാലിസിസ് ടെക്കനീഷൻ, ഇ.സി.ജി ടെക്കനീഷൻ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്ന് മിഷൻ ഡയരക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.