Latest News From Kannur

പാക് ഡ്രോണ്‍ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് ഇന്ത്യ; കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

0

ന്യൂഡല്‍ഹി : ഇന്ത്യ – പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാരോപിച്ച് ഇന്ത്യക്ക് എതിരെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആക്രമണം രൂക്ഷമായിക്കിയത്. അതിര്‍ത്തി മേഖലളിലെ 26 ഇടങ്ങളിലെങ്കിലും ആക്രമണ ശ്രമങ്ങള്‍ നടന്നു എന്ന് ഇന്ത്യയും സ്ഥിരീകരിക്കുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം സൈന്യം പ്രവര്‍ത്തനസജ്ജമാക്കി. ഇതിനിടെ ഡ്രോണ്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ ഇന്ത്യ തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

പഞ്ചാബ്, ജമ്മു കശ്മീര്‍ മേഖലകളിലാണ് ഇന്നലെ രാത്രി വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്നലെ രാത്രിയുണ്ടായ പാക് ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫിറോസ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഭൂപീന്ദര്‍ സിങ് സിധു പറഞ്ഞു.

കശ്മീരിലെ രജൗറിയില്‍ ഉണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയാണ് മരണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഞെട്ടിയെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറഞ്ഞു. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീടു തകര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി എക്‌സിലെ കുറിപ്പില്‍ ചുണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.