പാനൂർ :
പുതിയേറ്റുംകണ്ടി – -അക്കാനിശ്ശേരി കുന്നോത്ത്പറമ്പ് പഞ്ചായത്ത് ലിങ്ക് റോഡ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതായിട്ട്. പാനൂർ മുനിസിപ്പാലിറ്റിയിലെ കരാറുകാരനും മുനിസിപ്പാലിറ്റി ഭരണ സമിതിയും വാർഡിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധിക്കുവാനും വാർഡിലുള്ള മറ്റ് റോഡുകളോടും കാണിക്കുന്ന അവഗണനയ്ക്കെതിരെയും ധർണ്ണ സമരം സംഘടിപ്പിക്കുന്നു. ധർണ്ണ 12 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഓഫീസിന് മുന്നിൽ നടക്കും. വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ട പ്രതിനിധികൾ പങ്കെടുക്കും .ഈ പരിപാടിയിലേക്ക് നാട്ടിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു.