Latest News From Kannur

സൂര്യഗായത്രി കലാലയം ; ഉദ്ഘാടനം 11 ന് ഞായറാഴ്ച

0

മമ്പറം :

പവർലുംമെട്ടയിൽ പുതുതായി ആരംഭിക്കുന്ന സൂര്യഗായത്രി കലാലയം 11 ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് പ്രവർത്തനം തുടങ്ങും. പ്രശസ്ത സിനിമ പിന്നണി ഗായകനും പ്രഭാഷകനുമായ വി.ടി. മുരളി ഉദ്ഘാടനം നിർവ്വഹിക്കും. കലാമണ്ഡലം സിന്ധുജാ നായരുടെ നേതൃത്വത്തിൽ കലാപരിശീലനം നടക്കും. കഥകളി , വിവിധ നൃത്ത ഇനങ്ങൾ, ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ഉപകരണ സംഗീതം, ചിത്രരചന, വാദ്യകലകൾ തുടങ്ങി എല്ലാ വിഭാഗം കലാപരിശീലനത്തിനുമുള്ള ക്ലാസ്സുകൾ സൂര്യഗായത്രിയിൽ ലഭ്യമാണ്. പ്രവേശനത്തിന് 94975 94707 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.