തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഓർത്തോ സർജൻ ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച തലശേരിയിൽ
തലശ്ശേരി : ചൈനയിലെ ഗോൺസോ ഫുദ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിരിക്കെ മരണമടഞ്ഞ പ്രമൂഖ ഓർത്തോ സർജനും, ഐ എം എ പ്രസിഡന്റുമായ ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ മൃതദേഹം 8 ന്സംസ്കരിക്കും. ചൈനയിൽ നിന്ന് രാവിലെ പത്തുമണിയോടെ ടൗൺഹാളിനു സമീപത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിനു ശേഷം വൈകുന്നേരം 4.30 ന് സമുദായ ശ്‌മശാനത്തിലാണ് സംസ്കരിക്കുക.
ഗോൺസോ ഫ്യൂണറൽ ഹോമിലുള്ള മൃതദേഹം ഇന്നുച്ചക്ക് 2 ന് (ചൈന സമയം) ഗോൺസോ എയർ പോർട്ടിലെത്തിക്കും. രാത്രി 1.35 (ചൈന സമയം) നുള്ള ഖത്തർ എയർവേസിൽ ദോഹ എയർപോർട്ടിലും തുടർന്ന് ദോഹയിൽ നിന്നും 8 ന് പുലർച്ചെ 2.45 ന് കൊച്ചിയിലുമെത്തിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വീട്ടിലെത്തിക്കും.