Latest News From Kannur

എടപ്പാടി ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം 11 ന് ഞായറാഴ്ച

0

മമ്പറം :

എടപ്പാടി ശ്രീ കളരി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മേടമാസത്തിലെ ചോതി നാളിൽ , മെയ 11ന് ഞായറാഴ്ച നടക്കും. തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള ക്ഷേത്രപൂജാദികർമ്മങ്ങൾ രാവിലെ ആരംഭിക്കും. ഉച്ചക്ക് 12 മണിക്ക് ആരാധനാ മൂർത്തികളുടെ ഉച്ചക്കലശം ക്ഷേത്രമുറ്റത്ത് എത്തും. വൈകിട്ട് 5 മണിക്ക് സമ്പൂർണ്ണ ദീപ സമർപ്പണവും ദീപാരാധനയും മാതൃ സമിതിയുടെ നേതൃത്വത്തിൽ കീർത്തനാലാപനവും ഉണ്ടാവും.
വൈകിട്ട് 6 മണിക്ക് രംഗപൂജയോടെ കലാസന്ധ്യ ആരംഭിക്കും. രാത്രി 7 മണിക്ക് പവർലൂംമെട്ട സൂര്യഗായത്രി കലാലയം അവതരിപ്പിക്കുന്ന ഗായത്രീയം 2025 , നൃത്തനൃത്യങ്ങളുടെ അവതരണവും കലാമണ്ഡലം സിന്ധുജ നായരുടെ മോഹിനിയാട്ടവും നടക്കും.
8 മണിക്ക് സാംസ്കാരിക സദസ്സ് , ക്ഷേത്രം ഊരാളനും എടപ്പാടി തറവാട് കാരണവരുമായ ഇ.അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്യും. ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് ടി. ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സദസ്സിൽ ചിത്രകാരനും നാടൻ കലാ ഗവേഷകനുമായ കെ.കെ.മാരാർ പ്രഭാഷണം നടത്തും. സദസ്സിന് ശേഷം കലാനിശ ആരംഭിക്കും. ടീം ജനനി മമ്പറം , പറമ്പായി ഗാന്ധിസ്മാരക വിജ്ഞാന കേന്ദ്രം , തിരുവമ്പാടി ടീം ,സൗപർണ്ണിക മമ്പറം , റെഡ് സോൾജ്യേർസ് പവർലൂംമെട്ട തുടങ്ങിയ കലാസംഘങ്ങളും ക്ഷേത്ര ദേശത്തെ കലാകാരന്മാരും അവതരി പ്പിക്കുന്ന നൃത്തനൃത്യങ്ങൾ , തിരുവാതിരക്കളി , കൈ കൊട്ടിക്കളി , ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ നടക്കും.

Leave A Reply

Your email address will not be published.