Latest News From Kannur

ഉന്നത വിജയത്തിന്റെ ചിറകിലേറി മാഹി ചെമ്പ്ര സ്വദേശി അനുദേവ്

0

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ DPIIT യുടെ കീഴിൽ പ്രവർത്തിക്കുന്ന NID (National Institute of Design) അഖിലേന്ത്യാ തലത്തിൽ നടത്തിയ MDes. പ്രവേശന പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കി മാഹി ചെമ്പ്ര സ്വദേശി അനുദേവ് പ്രവീൺ. ജനുവരി മാസത്തിൽ നടത്തിയ DAT (Design Aptitude Test) ൽ ഒൻപതാം റാങ്കോടെ ഫൈനൽ ഇന്റർവ്യൂ വിന് പ്രവേശനം നേടിയ അനുദേവ്, മാർച്ച് മാസത്തിൽ അഹമ്മദാബാദിൽ വച്ച് നടത്തിയ സ്റ്റുഡിയോ ടെസ്റ്റിലും ഇന്റർവ്യൂവിലും മികച്ച പ്രകടനം കാഴ്ചവച്ച് ആറാം റാങ്ക് കരസ്ഥമാക്കുകയായിരുന്നു. അദ്ധ്യാപികയായ ബിന്ദു സി. കെ. യുടെയും റിട്ടയേർഡ് ക്യാപ്റ്റൻ പ്രവീൺ ഒ. കെ. യുടെയും മകനാണ്. ഇളയ സഹോദരൻ ശ്യാം ദീപ് ചെന്നൈയിൽ ബി. എസ്. സി. നോട്ടിക്കൽ സയൻസിന് പഠിക്കുന്നു.

Leave A Reply

Your email address will not be published.