കൂത്തുപറമ്പ് :
എയിഡഡ് -ഗവൺമെൻ്റ് സ്കൂളുകളിലെ അധ്യാപകർക്കും മറ്റ് സർക്കാർ ഓഫീസ് ജീവനക്കാർക്കുമായി നടത്തുന്ന സർവ്വീസ് നിയമസംബന്ധിയായ ക്ലാസ്സുകൾ മെയ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിക്കും. ഗസറ്റഡ് — നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കും സേവനകാലയളവിൽ ലഭിക്കാവുന്ന സ്ഥാനക്കയറ്റങ്ങൾക്ക് നിർബന്ധമായും വിജയിച്ചിരിക്കേണ്ട വകുപ്പ് തല പരീക്ഷക്കായുള്ള പരിശീലനമാണ് നടക്കുന്നത്. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നടത്തുന്ന ഈ വിഭാഗം പരീക്ഷകൾ പൊതുവെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
രണ്ട് പതിറ്റാണ്ട് കാലമായി ഈ രംഗത്ത് കഴിവും പ്രാപ്തിയും തെളിയിച്ച വിരമിച്ച ഉദ്യോഗസ്ഥരാണ് ക്ലാസ്സ് എടുക്കുന്നത്.
കൂടുതൽ അന്വേഷണങ്ങൾക്കും രജിസ്ട്രേഷനും
989502 7181 ,
9446656932
9495756297
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്