മാഹി : വെസ്റ്റ് പള്ളൂർ ഒരുമ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷം ഒരുമ ഫെസ്റ്റ് 2025 രമേശ് പറമ്പത്ത് എം. എൽ. എ ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് രാജൻ കെ. പള്ളൂർ അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിനെയും ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനെന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പി.എസ്.വർണയെയും ആദരിച്ചു. ടി.രാജേന്ദ്രൻ, അൻസി അരവിന്ദ്, സെൻസായി വിനോദ് കുമാർ, പ്രധാനാദ്ധ്യാപിക പി.മേഘന, ഷാരുൺ ശിവദാസ്, കെ.സുജിത് സംസാരിച്ചു. വിവിധ മത്സര വിജയി കൾക്ക് സമ്മാനവിതരണവുമുണ്ടായി. തുടർന്ന് കലാസന്ധ്യ അരങ്ങേറി. ടി.രാജേന്ദ്രൻ സ്വാഗതവും, കെ.സുജിത് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.