പാനൂർ :
പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഇസ്ലാമിൻ്റെ തനിമ നിലനിൽക്കുന്നതും സ്നേഹവും സാഹോദര്യവും നിലനിർത്തുന്നതും അഹ്ലുസ്സുന്നയിലൂടെ മാത്രമെന്ന് സി. മുഹമ്മദ് ഫൈസി . മനുഷ്യർക്കൊപ്പം കർമ സാമയികം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് പാനൂർ സോൺ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൻ്റെ ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കയായിരുന്നു അദ്ദേഹം. പുത്തൻ വാദികളും യുക്തിവാദികളും ഒക്കെ ചേർന്ന് സമൂഹത്തിൻ്റെ സമാധാനം നഷ്ടപ്പെടുത്തുകയാണെന്നും മുഹമ്മദ് ഫൈസി തുടർന്ന് പറഞ്ഞു. സമ്മേളനത്തിൽ സമസ്ത താലൂക്ക് സിക്രട്ടറി മുഹമ്മദ് സഖാഫി ചൊക്ലി പ്രാർഥന നടത്തി. സ്വാഗത സംഘം ചെയർമാൻ വി. വി. അബൂബക്കർ സഖാഫി അധ്യക്ഷത വഹിച്ചു. റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ ആമുഖ പ്രഭാഷണം നടത്തി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, അബ്ദുറശീദ് സഖാഫി കുറ്റ്യാടി, ഫിർദൗസ് സഖാഫി കടവത്തൂർ പ്രസംഗിച്ചു. സി.കെ.എം. അശ്റഫ് മൗലവി, ഹനീഫ് പാനൂർ,ടി.പി. അബൂബക്കർ ഹാജി, സയ്യിദ് മശ്ഹൂർ തങ്ങൾ, മുത്തലിബ് സഖാഫി പാറാട്, റഫീഖ് അണിയാരം, നവാസ് കൂരാറ, അലി മാക്കൂൽപ്പീടിക, അരേരത്ത് അബ്ദുല്ല ഹാജി, സി. കെ. അബ്ദു റഹീം മുസ്ലിയാർ, വി.വി. മുസ്തഫ ഹാജി, മുഹമ്മദ് സഖാഫി പൂക്കോം, ഇബ്രാഹിം സഅദി, മത്തത്ത് അബ്ദുല്ല മൗലവി, സജീർ വി. പി, ആദിൽ സഖാഫി, ഇസ്മായിൽ മാസ്റ്റർ, അൻസാർ കടവത്തൂർ, തുടങ്ങിയവർ സംബന്ധിച്ചു. സോൺ ജനറൽ സിക്രട്ടറി മമ്മു വി.കെ. സ്വാഗതവും എസ്. വൈ. എസ് സോൺ സിക്രട്ടറി മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.