Latest News From Kannur

നാർക്കോ ടെററിസത്തിലൂടെ ഭാരതത്തിന്റെ സംസ്‍കാരത്തെയും മനുഷ്യവിഭവശേഷിയും നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഫലമാണ് മയക്കുമരുന്നിന്റെ അടുത്ത കാലത്തെ വ്യാപനം എന്ന് എഴുത്തുകാരനും ചിന്തകനുമായ ബാബു ജയപ്രകാശ് അഭിപ്രായപ്പെട്ടു

0

മാഹി :  ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ മയക്കുമരുന്നിലെ ദേശവിരുദ്ധത എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്കാരത്തെയും ഭാരതത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും തകർക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി ചെറുപ്രായത്തിൽ തന്നെ മയക്കുമരുന്ന് ഉപയോഗിക്കുവാൻ തക്കവണ്ണം ഉള്ള ശൃംഖല സൃഷ്ടിക്കുകയാണ് അന്താരാഷ്ട്ര ഗൂഢാലോചനയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ വിപത്തിനെ നാം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം തുടർന്നു പറഞ്ഞു.അഡ്വക്കേറ്റ് ബി. ഗോകുലം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു.
കെ. പി. മനോജ് കുമാർ സ്വാഗതവും ജനനി പ്രകാശൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.