Latest News From Kannur

ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് മെയ് 4ന്* 

0

പാനൂർ : പ്രെഫസർ അബ്ദുൽ ഖാദർ കൾചറൽ സെൻ്റർ (എകെസിസി)പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ നിന്നും ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകുന്നു. മെയ് നാലിന് രാവിലെ 10 മണിക്ക് പാനൂർ പൂക്കോം റോഡിൽ ഒമാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ഡോ .ടികെ മുനീർ അധ്യക്ഷനാവും.

ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ഉപഹാര സമർപ്പണം നടത്തും.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, കേരള ഹജ്ജ് കമ്മിറ്റിയംഗം ഒ വി ജാഫർ, എസ്കെഎസ് എസ്എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് അനസ് ഹൈതമി, കെഎൻഎം ജില്ലാ വൈസ് പ്രസിഡൻ്റ് യാക്കൂബ് എലാങ്കോട് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ കെ നൗഷാദ്, ഡോ. ടികെ മുനീർ, ഹാരിസ് മരക്കാർ, അഷ്റഫ് വര്യയിൽ, റഷീദ് അണിയാരം എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.