Latest News From Kannur

*ഡോ. ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു*

0

തലശ്ശേരി : തലശ്ശേരി സഹകരണ ആശുപത്രിയിലെ ഓർതോപീഡിക് സർജൻ ടൗൺഹാൾ റോഡ് പാർവ്വതിയിൽ ഡോ. സി.കെ. ജയകൃഷ്ണൻ നമ്പ്യാർ (54) അന്തരിച്ചു.

അർബുദ രോഗത്തെ തുടർന്ന് ചൈനയിലെ ഫുഡാ ക്യാൻസർ സെൻ്ററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം നടന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ശാഖയുടെ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. മികച്ച ഐ എം എ പ്രസിഡണ്ടിനുള്ള 2022 ലെ പുരസ്കാരം നേടി. ഐ എം എ ഭാരവാഹിയായിരിക്കെ ലഹരിക്കെതിരായ ബോധവല്ക്കരണത്തിന് തുടക്കമിട്ടു.

കൂത്തുപറമ്പ് കോ ഓപ്പറേറ്റീവ് ആശുപത്രി , ചൊക്ലി മെഡിക്കൽ സെൻ്റർ എന്നിവിടങ്ങളിലും ഓർത്തോ സർജനായി സേവനമനുഷ്ഠിച്ചു. പരിയാരം മെഡിക്കൽ കോളജിലെ മുൻ ഓർത്തോപീഡിക് സർജനായിരുന്നു. പരിയാരം മെഡിക്കൽ കോളജിലെ പ്രഥമ മാനേജിങ്ങ് ഡയരക്ടറായിരുന്ന പരേതനായ എൻജിനീയർ പി. നാരായണൻ നമ്പ്യാറുടേയും രാജലക്ഷ്മി നമ്പ്യാറുടേയും മകനാണ്.

ഭാര്യ : സൗമ്യ ജയകൃഷ്ണൻ ,

മക്കൾ : ഡോ. പാർവ്വതി നമ്പ്യാർ , അർജുൻ കൃഷ്ണൻ .

മരുമകൻ : ശശാങ്ക്,

സഹോദരൻ : ഡോ സി.കെ. രാജീവ് നമ്പ്യാർ (ന്യൂറോളജിസ്റ്റ് , തലശ്ശേരി )

Leave A Reply

Your email address will not be published.