പെരിങ്ങത്തൂര്‍ :
കിടഞ്ഞി ബസ് സ്റ്റോപ്പ് നിസ്കാര പള്ളിയുടെ നവീകരണ പ്രവര്‍ത്തനോദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. പൊറ്റേരി ഹമീദ് ഹാജി അധ്യക്ഷനായി. പി.എം സാദിഖ് മുഖ്യാതിഥിയായി. കോമത്ത് അബൂബക്കര്‍, മുദസിര്‍ ഫൈസി, ടി.കെ ഹാരിസ്, വി. നാസര്‍, ടി. മഹറൂഫ്, ആവോലം ബഷീര്‍, മൊയ്തു ഹാജിഫിര്‍ദൗസ്, ടി. നസീര്‍, പി. റഷീദ്, ടി.കെ. മഹമൂദ്, സി.കെ. സംസ, ടി.ടി ഫാറൂഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.