പെരിങ്ങത്തൂർ :
പെരിങ്ങത്തൂർ – മേക്കുന്ന് റോഡിൽ ഗുരുജി മുക്കിൽ പ്രവർത്തിച്ചു വന്ന പെരിങ്ങത്തൂർ വൈദ്യുതി സെക്ഷൻ ഓഫീസിൻ്റെ പ്രവർത്തനം മാറ്റി. പെരിങ്ങത്തൂർ -കടവത്തൂർ റോഡിൽ പുല്ലൂക്കര കല്ലറ മടപ്പുരക്ക് സമീപത്തെ ടാർജറ്റ് കോംപ്ലക്സി ലാണ് പുതിയ ഓഫീസ്. സെക്ഷൻ പരിധിയിൽ 94 ട്രാൻസ്ഫോർമറിന് കീഴിൽ 17500 വൈദ്യുതി ഉപഭോക്താക്കളുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടമാണ് സജ്ജമായിരിക്കുന്നത്. കെ.പി. മോഹനൻ എം.എൽ. എ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. അസി.എക്സി. എൻജീനീയർ എ.പി. വിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.കെ.രമ്യ, സക്കീന തെക്കയിൽ, പദ്മിനി ടീച്ചർ, നഗരസഭാ കൗൺസിലർ നഹ്ല ബഷീർ, വി.നാസർ മാസ്റ്റർ, രമേശ് കൂടത്തിൽ, എം.സജീവൻ, വി.പി.വേണുഗോപാൽ, എൻ.പി. മുനീർ, രാജൻ മാക്കാണ്ടി, എം.പി.പ്രജീഷ്, രാജൻ കെ. ശബരി, വി.പി.അബൂബക്കർ, രാമചന്ദ്രൻ ജോത്സ്ന, എന്നിവർ സംസാരിച്ചു. എക്സി.എൻജീനീയർ സി.മഹിജ സ്വാഗതം പറഞ്ഞു.