തലശ്ശേരി :
മഹാത്മാ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ മെയ് രണ്ടാം വാരം പ്രതിഭാസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ പരിചയപ്പെടുത്തുവാനുള്ള മാർഗ്ഗദർശന ക്ലാസ്സും ഇതോടൊപ്പം സംഘടിപ്പിക്കും. പുതിയ അക്കാദമിക്ക് വർഷാരംഭത്തിൽ കതിരൂരിലെ വിദ്യാലയങ്ങൾ കേ ന്ദ്രീകരിച്ച് വിദഗ്ദ്ധരായ ഫാക്കൽട്ടികളുടെ സഹായത്തോടെ ലഹരി വിരുദ്ധ കാംപെയിൻ നടത്തുവാനും തീരുമാനിച്ചു. എ.കെ. പുരുഷോത്തമൻ നമ്പ്യാരുടെ അധ്യക്ഷതയിൽ പുല്ലോടി ഇന്ദിരാഗാന്ധിസ്മാരകത്തിൽ വെച്ച് ചേർന്ന യോഗത്തിൽ എ.വി. രാമദാസ്, കെ. അനിൽകുമാർ ‘, സി.സുരേന്ദ്രൻ, എം. രാജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രമുഖ ചരിത്രകാരനായ ഡോ.എം.ജി.എസ്സ് നാരായണൻ്റെ ചരമത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.