Latest News From Kannur

ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് യുഎസിൽ അറസ്റ്റിൽ; ഇന്ത്യയിലെത്തിക്കും

0

വാഷിങ്ടൺ : പഞ്ചാബിൽ നടന്ന നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയായ ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് അമേരിക്കയിൽ അറസ്റ്റിൽ. ഇയാളെ എഫ്ബിഐ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു.

ഹർപ്രീത് സിങ് കാലിഫോർണിയയിൽ താമസിക്കുകയായിരുന്നു. അതിനിടെയാണ് പിടിയിലായത്. മെക്സിക്കോ വഴി അനധികൃതമായാണു ഇയാൾ അമേരിക്കയിലേക്ക് കടന്നത്. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് ഇയാൾ അമേരിക്കയിൽ താമസിക്കുകയായിരുന്നു.

ഹർപ്രീതിനെ അറസ്റ്റ് ചെയ്തു കൈമാറണമെന്നു ഇന്ത്യ രേഖാമൂലം അമേരിക്കയോടു ആവശ്യപ്പെട്ടിരുന്നു. രണ്ട് രജ്യാന്തര തീവ്രവാദ സംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടെന്നു എഫ്ബിഐ വ്യക്തമാക്കി. ഇയാളെ ഉടൻ ഇന്ത്യയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.

Leave A Reply

Your email address will not be published.