മാഹി : സമഗ്രശിക്ഷ നടപ്പാക്കി വരുന്ന ട്വിന്നിംഗ് പദ്ധതിയുടെ ഭാഗമായി പന്തക്കൽ ഗവ : എൽ പി. സ്കൂൾ, മൂലക്കടവ് ഗവ: എൽ പി. സ്കൂൾ ഇവ സംയുക്തമായി സംഘടിപ്പിച്ച പരിപാടി കുട്ടികൾക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ചു.
സാംസ്കാരിക വിനിമയം, സർഗ്ഗത്മകത പങ്കിടൽ എന്നിവ ഉന്നമിട്ട് വിദ്യാഭ്യാസത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ടുള്ള വിദ്വാലയകൂട്ടായ്മയായിരുന്നു ഈ പരിപാടിയിലൂടെരൂപം കൊണ്ടത്. നനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഐക്യ സന്ദേശം നൽകിക്കൊണ്ട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വ്യത്യസ്ത വേഷവിധാനങ്ങളോടെയാണ് വിദ്യാലയത്തിൽ സ്വീകരണമൊരുക്കിയത്. പ്രശസ്ത ചിത്രകാരൻ കെ.കെ സനിൽ കുമാർ വിരലുകളാൽ കാൻവാസിൽ പൂമരം സൃഷ്ടിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
മൂലക്കടവ് ഗവ: എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബി.ബാലപ്രദീപ്, പന്തക്കൽ ഗവ : എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. ഷിംന, ടി.പി. ഷൈജിത്ത്, എം. വിദ്യ, ഷെൻസ ഷെസിൻ, അൻവിൻരാജ്, തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ക്ലേ മോഡലിംഗ്, പേപ്പർ ക്രാഫ്റ്റ്, വാട്ടർ കളർ, എന്നിവയിൽ ശിൽപശാലയും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഇ.ശ്രീലക്ഷ്മി, സി. നീതു , ഗോകുൽ സുരേഷ്, ഗംഗാസായി, ടി.കെ റിജിഷ , വി.എം.സലിന, അനിത കെ.പി. തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം : സമഗ്രശിക്ഷ നടപ്പാക്കി വരുന്ന ട്വിന്നിംഗ് പദ്ധതിയുടെ ഉദ്ഘാടനം കെ. കെ. സനിൽ കുമാർ നിർവ്വഹിക്കുന്നു.