പാനൂർ :
പൊയിലൂർ സെൻട്രൽ എൽ. പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സമ്മേളനവും സംഘടിപ്പിച്ചു.
തൃങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സക്കീന തെക്കയിൽ ഉദ്ഘാടനം ചെയ്തു. മാനേജർ എം. അബ്ദുള്ള മൗലവി അധ്യക്ഷനായി. എം.കെ രാജൻ സ്വാഗതം പറഞ്ഞു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക കെ. വി. നീന, അധ്യാപകൻ ടി.പി. പവിത്രൻ എന്നിവരെ ഡോ. കെ. വി. ശശിധരൻ ഉപഹാരം നൽകി ആദരിച്ചു.
ഇരുവരെയും വാർഡ് അംഗം എ.പി. നാണു പൊന്നാട അണിയിച്ചു. മോറോത്ത് കുഞ്ഞമ്മദ് ഹാജി, ടി.പി യൂസഫ് ഹാജി, പി. ഷാജഹാൻ, വി.പി. അബൂബക്കർ മാസ്റ്റർ, മത്തത്ത് അബ്ബാസ് ഹാജി, വി.കെ ഹസ്സൻ ഹാജി, കുറ്റിയിൽ മൂസ്സ ഹാജി ,
മഹമൂദ് മത്തത്ത്, ടി.പി. അബൂബക്കർ ഹാജി, പി.എം. ഉഷ. വി.പി. എ പൊയിലൂർ, പി.കെ. നിസാർ എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ കലാപരിപാടികൾ, മജീദ് മടവൂരിൻ്റെ മാജിക് ഷോ എന്നിവയും അരങ്ങേറി.