Latest News From Kannur

കനത്ത മഴയിലും കാറ്റിലും വീടിന് മുകളിൽ മരങ്ങൾ വീണ് വീടിൻ്റെ ഓടിട്ട മേൽക്കൂര തകർന്നു

0

ന്യൂമാഹി: കനത്ത മഴയിലും കാറ്റിലും വീടിന് മുകളിൽ മരങ്ങൾ വീണ് വീടിൻ്റെ ഓടിട്ട മേൽക്കൂര തകർന്നു. കിടാരൻ കുന്ന്‌ പട്ടത്തിക്കുന്നുമ്മലിലെ പരേതനായ ടി. അനന്തൻ്റെ വീടിന് മുകളിൽ തെങ്ങും ഒരു തടിമരവുമാണ് കടപുഴകി വീണത്. ഓട് ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്ന് വീടിനുള്ളിൽ വീണു. വീടിനകത്ത് ഗൃഹനാഥ ഭവാനി ഉണ്ടായിരുന്നെങ്കിലും അവർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. വീടിനോട് ചേർന്ന് മറ്റൊരു തടി മരവും കടപുഴകി വീണു. 

 

തലശ്ശേരി മാഹി ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ മരം കടപുഴകി വീണു. ബസ് ഷെൽട്ടർ ഭാഗികമായി തകർന്നു.

ബസിടിച്ചു തകർന്ന കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചത് അടുത്ത കാലത്താണ്.

 

കിടാരൻകുന്ന് റെയിൽ റോഡിൽ രണ്ടിടത്ത് മരങ്ങൾ കടപുഴകി വീണു. പ്ലാവിൻ്റെ ഒരു ഭാഗം പൊട്ടി നിർത്തിയിട്ട കാറിന് മുകളിൽ വീണ് കാറിന് കേടുപാടുകൾ പറ്റി.

 

മൂന്നാം വാർഡിൽ കുറിച്ചിയിൽ മണിയൂർ വയലിൽ പായറ്റ പുരുഷോത്തമൻ്റെ വീടിന് സമീപം തെങ്ങ് കടപുഴകി വീണു വൈദ്യുതി ലൈൻ തകരാറിലായി.

രണ്ടാം വാർഡിൽ കരീക്കുന്നിലും വൈദ്യുതി ലൈൻ തകരാറിലായി.

പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സെയ്തു, പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Leave A Reply

Your email address will not be published.