പയ്യോളി : മഹാത്മജിയുടെ ഛായാചിത്രം സാമൂഹ്യവിരുദ്ധർ ടാർ ഒഴിച്ച് വികൃതമാക്കി. പയ്യോളി ബസ് സ്റ്റാൻഡിലെ കാത്തിരുപ്പ് കേന്ദ്രത്തിന്റെ ചുവരിൽ വരച്ച ഗാന്ധിചിത്രത്തിലാണ് സാമൂഹ്യവിരുദ്ധർ ടാർ ഉരുക്കിയൊഴിച്ച് വികൃതമാക്കിയത്. മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് പയ്യോളി നഗരസഭ ഗാന്ധിയുടെ ഛായാചിത്രം ചുവരിൽ വരപ്പിച്ച് ഉദ്ധരണിയെഴുതിയത്. പയ്യോളി ഇൻസ്പെപെക്ടർ എ കെ സജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ, പി എം ഹരിദാസൻ എന്നിവരും സ്ഥലത്തെത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.