Latest News From Kannur

വിരമിക്കുന്ന അധ്യാപകര്‍ക്ക് കസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂള്‍ യാത്രയയപ്പ് നല്‍കി

0

പള്ളൂർ : പള്ളൂർ കസ്‌തൂർബാഗാന്ധി ഗവ: ഹൈസക്കൂൾ നിന്ന് ഈ വർഷം സുത്യർഹ സേവനത്തിന് ശേഷം, സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകനടക്കമുള്ള അധ്യാപക ശ്രേഷഠരെ സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പി. ടി. എ. പ്രസിഡന്റ്‌ പി. കെ. ജയതിലകൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ കെ. പി. ഹരീന്ദ്രൻ, പി. കെ. സതീഷ് കുമാർ എന്നിവരെയും ഡോക്ടറേറ്റ് ലഭിച്ച പി. കെ. ജയതിലകനെയും ചടങ്ങിൽ വച്ചു പൊന്നാട അണിയിച്ചു ആദരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി അജിത്ത് പ്രസാദ് എ , ജോഷന, ഷോഗിത എന്നിവർ ആശംസ നേർന്നു. പി. ടി. എ. വൈസ് പ്രസിഡന്റ്‌ ടി. സന്തോഷ്‌ കുമാർ സ്വാഗതവും വൈ. എം. സജിത നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.