Latest News From Kannur

എ ടൈം ടു റിമമ്പർ ; യാത്രയയപ്പ് 26 ന് ബുധനാഴ്ച

0

കൂത്തുപറമ്പ് : തൊക്കിലങ്ങാടി പ്രിൻസ് & പ്രിൻസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വർഷത്തെ 4-ാം ക്ലാസ്സിലെ [ ഗ്രേഡ് 4 ]കുട്ടികൾക്കായി ഒരുക്കുന്ന യാത്രയയപ്പ് പരിപാടി 26 ന് ബുധനാഴ്ച 10 മണിക്ക് നടക്കും.

സ്കൂൾ ഹെഡ്മാസ്റ്റർ പി.എം. ദിനേശൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന “എ ടൈം ടു റിമമ്പർ ” ചടങ്ങ് സ്കൂൾ മാനേജർ കെ .ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

വി. ഇ. കുഞ്ഞനന്തൻ അനുഗ്രഹഭാഷണം നടത്തും. എസ്. എസ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയ കുട്ടികൾക്കുള്ള പുരസ്കാര സമർപ്പണം കൂത്തുപറമ്പ് എജുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് രജനീഷ് കക്കോത്ത് നിർവ്വഹിക്കും. സ്കൂൾ പി. ടി. എ. പ്രസിഡണ്ട് അഞ്ജലി മോഹൻ ഉപഹാര വിതരണം നിർവ്വഹിക്കും.

കൂത്തുപറമ്പ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.വിനോദ് , എം. പി. ടി .എ പ്രസിഡണ്ട് സി.സുജിഷ, പി.ടി.എ. വൈസ് പ്രസിഡണ്ട് റജി ഫെൻ ജോബ് , കെ. വത്സല ,
കെ. കെ. ഗീത എന്നിവർ ആശംസാഭാഷണം നടത്തും. പുരസ്കാര ജേതാക്കളും യാത്രയയപ്പ് സ്വീകരിച്ചവരും മറുമൊഴി പറയും. കെ. സ്മിത സ്വാഗതഭാഷണവും
പി. അജിത കൃതജ്ഞതാ ഭാഷണവും നടത്തും.
🪷

Leave A Reply

Your email address will not be published.