പെരിങ്ങാടി : പള്ളിപ്രം. എൽ. പി. സ്കൂളിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് 23-03-2025 ഞായറാഴ്ച, പരിസര പ്രദേശങ്ങളിലെ അങ്കണവാടി കുട്ടികൾക്കും വിദ്യാലയത്തിലെ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷീബ കാരായിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കലാകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ . യു. കെ. അനിലൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു
അധ്യാപികയായ ശ്രീഷ ശ്രീധർ സ്വാഗത ഭാഷണവും പ്രീ പ്രൈമറി അധ്യാപിക ശ്രീജില. യു. ആശംസയുമർപ്പിച്ചു. വിദ്യാർത്ഥി പ്രധിനിധിയായ നേഹ. എം. നന്ദി പ്രകാശനം നടത്തി. ശതാബ്‌ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി. രാജീവൻ, രക്ഷാധികാരി സി. വി. രാജൻ മാസ്റ്റർ പെരിങ്ങാടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ചിത്രരചനാ മത്സരത്തിന് ശേഷം പോലീസ് സബ് ഇൻസ്‌പെക്ടർ ബിന്ദുരാജ് ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസെടുത്തു
പ്രധാന അധ്യാപിക ഷീബ. കെ. അധ്യക്ഷത വഹിച്ചു. ശതാബ്‌ദി ആഘോഷ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം പ്രിയേഷ് സ്വാഗതവും അധ്യാപികയായ രഷിന. എം ആശംസയും പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അഭിൻദാസ് നന്ദിയും രേഖപ്പെടുത്തി.