പാനൂർ : പരിശുദ്ധ റമദാൻ മാസത്തിൽ നോമ്പ് തുറ വിഭവങ്ങളിലെ പ്രധാന താരമാവുകയാണ് മീത്തലെ ചമ്പാട് ജുമാ മസ്ജിദിലെ മസാല കഞ്ഞി. പ്രത്യേക ചേരുവകളിൽ തയ്യാറാക്കുന്ന മസാലകഞ്ഞിയുടെ രുചി തേടി നിരവധിയാളുകളാണ് നോമ്പ് തുറക്കാൻ മീത്തലെ ചമ്പാട് ജുമാ മസ്ജിദിലെത്തുന്നത്.
കഴിഞ്ഞ 10 വർഷങ്ങളായി മീത്തലെ ചമ്പാട് ജുമാമസ്ജിദിലെ പ്രധാന നോമ്പ് തുറ വിഭവമാണ് മസാലക്കഞ്ഞി. വ്യത്യസ്ഥമാർന്ന ചേരുവകളിലാണ് മസാല കഞ്ഞിയുടെ നിർമ്മാണം. ബീഫ്, ചിക്കൻ എന്നിവയിലേതെങ്കിലും പ്രധാന ചേരുവയായി മസാല കഞ്ഞിയിലുണ്ടാകും. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പോലും മസാലകഞ്ഞി തേടിയെത്താറുണ്ടെന്ന് മഹല്ല് സെക്രട്ടറി ഇ.അഷ്റഫ് പറഞ്ഞു. മസാല കഞ്ഞിയുടെ പ്രാധാന്യമറിഞ്ഞ് പല മസ്ജിദുകളിലേക്കും ഇവിടെ നിന്ന് മസാല കഞ്ഞി കൊണ്ടുപോകാറുണ്ടെന്ന് പാചകകാരനായ അഫ്സൽ പറഞ്ഞു.
നസീർ ഇടവലത്ത്, ടി.കെ ഫൈസൽ, ടി.കെ ജലീൽ, ഇബ്രാഹിം മീത്തൽ, നോമ്പ് തുറ കമ്മിറ്റി കൺവീനർ സി. പി. സലീം എന്നിവരാണ് നേതൃത്വം നൽകുന്നത്. മസാല കഞ്ഞി ഏറെ ഔഷധ പ്രദമാണെന്നും, അത് നൽകുന്ന ഊർജം ചെറുതല്ലെന്നും വിശ്വാസികളും പറയുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.