തലശ്ശേരി: ബംഗളൂരിൽ നടന്ന ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് മേളയിയിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് കേരളത്തിന് അഭിമാനമായി, കണ്ണൂർ ജില്ലക്കായി മത്സരിച്ച കായിക താരങ്ങൾക്ക് സ്വീകരണവും അനുമോദനവും മാർച്ച് 30 ന് തലശ്ശേരിയിൽ ഒരുക്കുകയാണ്.
മലയാളി മാസ്റ്റേർസ് അത് ലറ്റിക്ക് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണ – അനുമോദന ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് അനുമോദനയോഗം നടത്തുന്നത്. എം. എം. എ. എ. കണ്ണൂർ ജില്ല കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചാണ് കായിക താരങ്ങൾക്കുള്ള സ്വീകരണമൊരുക്കുന്നത്.
എം. എം. എ. എ. കണ്ണൂർ ജില്ല പ്രസിഡണ്ട് സോഫിയ വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ റിട്ടയേർഡ് ഡി ഇ ഒ യും കണ്ണർ സയൻസ് പാർക്ക് ഡയരക്ടറുമായ ജോതി കേളോത്ത് അനുമോദന- സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യും.
വി.ഇ. കുഞ്ഞനന്തൻ അനുമോദനഭാഷണവും സമ്മാനദാനവും നിർവ്വഹിക്കും.
കെ. റസാഖ് , എ.മുകുന്ദൻ, പി. വി. നന്ദഗോപാൽ, കെ.കെ.ഷമിൻ, ജി. രവീന്ദ്രൻ എന്നിവർ ആശംസാഭാഷണം നടത്തും. സെക്രട്ടറി വി.കെ. സുധി സ്വാഗതവും ട്രഷറർ ടി.കെ.സുഷാനന്ദ് കൃതജ്ഞതയും പറയും.
കായിക രംഗത്ത് മാസ്റ്റേർസ് അത് ലറ്റിക്സിൻ്റെ പ്രസക്തിയും പ്രാധാന്യവും ചർച്ച ചെയ്യുന്ന ജനറൽ ബോഡി യോഗത്തിൽ വരും വർഷത്തേക്കുള്ള ഭാരവാഹി നിർണ്ണയം നടക്കും.
അന്താരഷ്ട്ര മാസ്റ്റേർസ് അത് ലറ്റിക് മേളയിലെ പങ്കാളിത്തവും അനുബന്ധകാര്യങ്ങളുമുൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യ അജണ്ടയാണെന്നും പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണെന്നും ഭാരവാഹികളായ വി.കെ. സുധി, സോഫിയ വിജയകുമാർ, ടി.കെ. സുശാനന്ദ് എന്നിവർ അറിയിച്ചു.
🪷