പാനൂർ:
പാനൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു.
പാനൂർ യു.പി. സ്കൂൾ അങ്കണത്തിൽ നടന്ന സ്നേഹ സംഗമം നഗരസഭാ ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ് മാനി പ്രഭാഷണം നടത്തി. ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ടി. റസാഖ് ഹാജി പാനൂർ അധ്യക്ഷനായി. റിയാസ് നെച്ചോളി, കെ. കെ. സജീവ് കുമാർ, അബ്ദുള്ള പുത്തൂർ, പി. പി. സുലൈമാൻ ഹാജി, പി. കെ. അഹമ്മദ് ഹാജി, കൊയപ്പള്ളി യൂസുഫ് ഹാജി, ആർ. എം. എസ്. അബ്ദുള്ള ഹാജി, പള്ളിക്കണ്ടി യൂസുഫ് ഹാജി, സി. ടി. അബ്ദുള്ള, ടി. റഹീം, കെ. കെ. ലത്തീഫ്, കരീം മാസ്റ്റർ, കെ. എം. അഷ്‌റഫ്, വി. ഹാരിസ്, കെ. എം. യൂസഫ്, സാലിഹ് പൂവത്താൻകണ്ടി തുടങ്ങിയവർ സംസാരിച്ചു.