പെരിങ്ങത്തൂർ:
തെയ്‌ക്വൻഡോ സിറ്റി ലീഗ് മൌണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിൽ ഡോ: കെ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള നൂറോളം വനിതകൾ മത്സരത്തിൽ പങ്കെടുത്തു.
തെയ്‌ക്വൻഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തക സമിതി അംഗം ബി. അജി അധ്യക്ഷനായി. വി.സി. ഫഹദ്, കെ.കെ. റിയാസ്, അരുൺ അലക്സ്, എം. ഷാജി, കെ. പ്രകാശ്, വി.വി. മധു, മുഹമ്മദ് അഫ്രീദ് എന്നിവർ സംസാരിച്ചു.