ചൊക്ലി : ചൊക്ലി രാമവിലാസം എച്ച്. എസ്. എസ്സിൽ വിളവെടുപ്പുത്സവം നടന്നു. രാമവിലാസം സോയിൽ സ്കോളേഴ്സും സീഡ് അംഗങ്ങളും നടത്തിയ ചീരകൃഷിയുടെ വിളവെടുപ്പ് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് സ്മിത എൻ. ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർമാരായ ജിനീഷ് കെ. എം., ഷിബിൻ കെ. കെ. എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചൊക്ലിയിലെ തലമുതിർന്ന കർഷകരായ കുഞ്ഞൻ മാസ്റ്റർ ടി. ടി. കെ. ശശി എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പുത്സവത്തിൽ പങ്കു ചേർന്നു. കൃഷിയുടെ പുതു പാഠങ്ങൾ പകരുന്ന ഈ സദ് ഉദ്യമം വരും വർഷങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കൂടുതലിടങ്ങളിൽ വ്യാപിപ്പിക്കുമെന്ന് സോയിൽ സ്കോളേഴ്സ്, സീഡ് അംഗങ്ങൾ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.