പാനൂർ :
മൊകേരി വള്ള്യായില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് ആറിന് രാവിലെ 10.30ന് മൊകേരി പഞ്ചായത്ത് ഹാളില്‍ കെ.പി മോഹനന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണ് യോഗം. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ഡിഎഫ്ഒ എസ്. വൈശാഖ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.