Latest News From Kannur

സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ ഫ്ലേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ മൂന്നാം വാരത്തിൽ

0

മാഹി: സബർമതി ഇന്നോവേഷൻ & റിസർച്ച് ഫാണ്ടേഷൻ സംഘടിപ്പിക്കുന്ന
ഫ്ലേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ മൂന്നാം വാരത്തിൽ നടക്കും. മാഹി സർവ്വിസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന ആലോചനയോഗം മുൻ ആഭ്യന്തര മന്ത്രി ഇ. വൽസരാജ് ഉദ്ഘാടനം ചെയ്തു. സബർമതി ചെയർമാൻ പി.സി. ദിവാനന്ദൻ അധ്യക്ഷനായി. മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് കോളേജ് മുൻ പ്രിൻസിപ്പാൾ വി. കെ വിജയൻ, ആനന്ദ് കുമാർ പറമ്പത്ത്, സജിത്ത് നാരായണൻ, അനിൽ വിലങ്ങിൽ, പി. രമേശൻ, മുഹമ്മദ് മുബാഷ്, ജീജേഷ് കുമാർ ചാമേരി, ശ്രീജേഷ് എം.കെ എന്നിവർ സംസാരിച്ചു.
ഫ്ലേവേഴ്സ് ഫിയസ്റ്റയുടെ വിപുലമായ സംഘാടകസമിതി യോഗം ഉടൻതന്നെ ചേരുന്നതാണ്.
സബർമതി ഇന്നോവേഷൻ ആൻ്റ്  റിസർച്ച് ഫൗണ്ടേഷൻ്റെ ഫ്ലേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ  കഴിഞ്ഞവർഷം വൻ വിജയമായിരുന്നു.

Leave A Reply

Your email address will not be published.