ഇരിട്ടി :
ദിവസങ്ങളായി സമരം തുടരുന്ന കേരളത്തിലെ ആശ ആരോഗ്യ പ്രവർത്തകർക്ക് ഐക്യ ദാർഢ്യവും പിന്തുണയുമർപ്പിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഗവൺമെന്റ് ഓർഡർ കീറിക്കളഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു .
പ്രതിഷേധ സമരം അഡ്വ. ഷഫീർ ചെക്കിയാട്ടിന്റെ അധ്യക്ഷതയിൽ ഡിസിസി ഉപാധ്യക്ഷൻ സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു, ബൈജു വർഗീസ്, സുരേഷ് ചാലാറത്ത്, സുഭാഷ് മാസ്റ്റർ, മജീദ് അരിപ്പയിൽ, ലത്തീഫ് എ, എം. അംബുജാക്ഷൻ നൂറുദ്ദീൻ മുള്ളേരിക്കൽ, അലിപ്പ് ഫയനാസ് കെ, ഷഹീദ് പി.സി, ഉമ്മർ പൊയിൽ, ബേബി പാറക്കൻ, അനീസ് അലി, രത്നാകരൻ, റാഫേൽ, ജനാർദ്ദനൻ എൻ. വി. തുടങ്ങിയവർ