കണ്ണൂർ : കെ. പി. സി. സി ആഹ്വാനപ്രകാരം ആശ ആരോഗ്യ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കല്ല്യാശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ, സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ച് കൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് പി. വി. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കൂനത്തറ മോഹനൻ ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ പി. കെ. വത്സലൻ, ബേബി ആന്റണി, മഹിളാ കോൺഗ്രസ്സ് നേതാക്കളായ ഒ.വി. ലത, എം. ജാനകി, മണ്ഡലം സിക്രട്ടറി ഏ. രാജൻ മാസ്റ്റർ, സുരേശൻ എന്നിവർ സംസാരിച്ചു
പി സുരേശൻ, ദിനേശൻ മാങ്ങാട്, കെ. പ്രേമൻ പാറക്കടവ്, കെ. എം. പി. പ്രദീപ്, ഹാഷിം മാങ്ങാട് എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.