മാഹി: ഹൈദരാബാദ് ബാംഗ്ലൂർ ഹൈവേയിൽ വച്ച് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മാഹി കരിവയൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാഘറിൽ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി ( ഉണ്ണി) ശ്രീജ പട്ടാണിപ്പറമ്പത്ത് എന്നവരുടെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10. 30 നായിരുന്നു അപകടം. ഭാര്യ വിഷ്ണുപ്രിയ ( നിംഹാൻസ്, ബാംഗ്ലൂർ ), മകൻ തന്മയ്, സഹോദരി ഹൃദ്യ അശോകൻ ( ശ്രീക്കുട്ടി ) നഴ്സിംഗ് വിദ്യാർഥിനി. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 10.30 ന് മാഹി പൂഴിത്തല ശ്മശാനത്തിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.