Latest News From Kannur

സഹപാഠി സംഗമം 2025

0

കണ്ണൂർ : കല്യാശേരി ഹൈസ്ക്കൂൾ 1978-79 എസ്. എസ്. എൽ. സി. ബാച്ചിന്റെ രണ്ടാം ഒത്തു ചേരലും. ഗുരുവന്ദനം പരിപാടിയും സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ബാലകൃഷ്ണൻ അധ്യാപകരെ ആദരിച്ചു.
കെ. യു.നാരായണൻ മാസ്റ്റർ കെ. വി. സുകുമാരൻ മാസ്റ്റർ, പി. പി. ബാലൻ മാസ്റ്റർ വി. എം. ബാലകൃഷ്ണൻ മാസ്റ്റർ പി. പി. ശ്യാമള ടീച്ചർ കെ. എം. വത്സല ടീച്ചർ കെ. ശകുന്തള ടീച്ചർ ഇ. പി. പത്മനാഭൻ മാസ്റ്റർ എന്നിവർ ആദരവ് ഏറ്റു വാങ്ങി
ഡോ: പി. വി. പുരുഷോത്തമൻ സമകാലിക ഭാഷണം നടത്തി
എൻ. തമ്പാൻ, പി. മോഹനൻ, അഡ്വ. കെ. പി. സുരേഷ് കുമാർ, വി. വി. സരസ്വതി, നന്ദിനി വേളാപുരം, നളിനി കുന്നുംബ്രോൻ, മനുഭായ് പനങ്കാവ്, അരവിന്ദ് ബാബു, മോഹൻദാസ് പാപ്പിനിശ്ശേരി എന്നിവർ സംസാരിച്ചു. രാജൻ മാങ്ങാട്, കെ. പി. മനോഹരൻ, വി.സി. കോലത്തുവയൽ, രാമകൃഷ്ണൻ ഒഴക്രോം, ദാക്ഷായണി, അരോളി പവിത്രൻ, കപ്പാത്ത് കാവ് മോഹൻദാസ്, പി. വി. വിജയൻ, മാങ്ങാട് മനോഹരൻ, കെ. വി. ഐക്കൽ എന്നിവർ നേതൃത്വം നെൽകി

Leave A Reply

Your email address will not be published.