Latest News From Kannur

അലിഹാജി നിര്യാതനായി

0

ന്യൂമാഹി: കോൺഗ്രസ്സ് പ്രവർത്തകനും ഒളവിലം റഹ്മാനിയ വനിത യതീംഖാന വൈസ് പ്രസിഡൻ്റുമായ ഒളവിലം കേളോത്ത് പൊയിൽ സിദ്ര അലിഹാജി (71) നിര്യാതനായി. ഭാര്യ : സുഹ്റ. മക്കൾ: പ്രശസ്‌ത കവർ ഡിസൈനർ സൈനുൽ ആബിദ്, അൻസാരി (ഖത്തർ), അഫീല എന്നിവർ.

റഹ്മാനിയ മദ്രസ, വി. കെ. എം. എൽ. പി. സ്കൂ‌ൾ, ഒളവിലം മോന്താൽ മഹല്ല് കമ്മിറ്റി, പകൽ വീട്, സീതി ഉസ്താദ് റിലീഫ് കമ്മിറ്റി തുടങ്ങി നിരവധി കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരികയായിരുന്നു. പരേതരായ തടത്തുംക്കണ്ടി കുഞ്ഞബ്ദുളള ഹാജിയുടെയും പാറേമ്മൽ സാറ ഹജ്ജുമ്മയുടെയും മകനാണ്.

സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്‌ടർ കെ. സൈനുൽ ആബിദീൻ അനുശോചനം രേഖപെടുത്തി. തന്റെ കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ഉൾപ്പെടെ നിരവധിയാളുകൾ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

Leave A Reply

Your email address will not be published.