Latest News From Kannur

സിപിഎം പഠന കോൺഗ്രസിന് പഞ്ചായത്ത് ഫണ്ട് നൽകുന്നതിനെതിരെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത്

0

പാനൂർ: കണ്ണൂർ നായനാർ അക്കാദമിയിൽ സി.പി.എം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാർ നടത്തിപ്പിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരമാവധി 50,000 രൂപ നൽകണമെന്നുള്ള നിർദ്ദേശം കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് തള്ളി.
എകെജി, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസ്തുത നിർദ്ദേശം ചർച്ചക്ക് വന്നപ്പോൾ ബി.ജെ.പി അംഗങ്ങളായ കെ.സി. ജിയേഷ്, എം.പി. ജനകരാജ്, കെ.പി. സുജില എന്നിവർ ശക്തമായി എതിർത്തു. പഞ്ചായത്തിൽ കെട്ടിടനികുതി ഉൾപ്പെടെയുള്ള ഇനങ്ങളിൽ നിന്ന് വന്നുചേരുന്ന ഫണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കണം എന്നും സി. പി. എം. നേതൃത്വം കൊടുക്കുന്ന പരിപാടിക്ക് കൊടുക്കേണ്ടതില്ലെന്നും അവർ അഭിപ്രായപ്പെട്ടു. വോട്ടിംഗ് നടന്നപ്പോൾ 11 പേർ തുക കൊടുക്കുന്നതിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തി.10 പേർ അനുകൂലിച്ചു. സിപിഎമ്മിന് കുന്നോത്ത്പറമ്പിൽ കനത്ത തിരിച്ചടി നേരിട്ടു.

Leave A Reply

Your email address will not be published.