ന്യൂമാഹി: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ന്യൂമാഹി പഞ്ചായത്തിൽ നടപ്പിലാക്കുന്ന പലഹാര ഗ്രാമം പദ്ധതി വ്യാഴാഴ്ച തുടങ്ങി.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പലഹാര ഗ്രാമം പദ്ധതിയുടെ വില്പനകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സെയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, മാധ്യമ പ്രവർത്തകൻ എൻ.വി.അജയകുമാറിന് പലഹാരക്കിറ്റ് നല്കി ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്.കെ.സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ, അർജുൻ പവിത്രൻ, ടൈനി സൂസൻ ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി. ജയൻ, സി.ഡി.എസ്. അധ്യക്ഷ കെ.പി.ലീല, അസി. സെക്രട്ടറി എം. അനിൽകുമാർ, പാർട്ടി നേതാക്കളായ കെ.ജയപ്രകാശൻ, തയ്യിൽ രാഘവൻ, വി.കെ.അനീഷ് ബാബു, ശശി കൊളപ്രത്ത് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post