പാനൂർ: പാനൂർ ടൗണിലെ നടപ്പാതയിലെ പൊട്ടിയ സ്ലാബ് തട്ടി തടഞ്ഞു വീണ് വയോധികന് പരിക്കേറ്റു. പൊളിച്ചുമാറ്റിയ മത്സ്യമാർക്കറ്റിന് സമീപത്തെ നടപ്പാതയിലെ പൊട്ടിയ കോൺക്രീറ്റ് സ്ലാബ് തട്ടിയാണ് പാനൂർ തയ്യുള്ളതിൽ പി. എം. ഭാസ്കരന് (68) പരിക്കേറ്റത്. ഭാസ്കരന്റെ രണ്ട് ചുമലിലെയും എല്ല് പൊട്ടിയ നിലയിൽ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1- 30 മണിയോടെയാണ് ഭാസ്ക്കരൻ സ്ലാബ് തടഞ്ഞു വീണത്.
സ്റ്റേറ്റ് ഹൈവേ 38 ൽ പാനൂർ നഗരത്തിലെ പൊളിച്ചുമാറ്റിയ മത്സ്യ മാർക്കറ്റിന് സമീപത്തെ നടപ്പാതയിലെ സ്ലാബ് തകർന്നിട്ട് മാസങ്ങളായി. പരിക്കേറ്റ ഭാസ്കരൻ പരാതി നൽകി.