പാനൂർ: പാനൂർ മേഖലയിലെ ക്രഷർ ഉത്പന്നങ്ങൾക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിച്ച വില ഉടനടി പിൻവലി ക്കണമെന്ന് കൊളവല്ലൂർ എൽ.പി സ്ക്കൂളിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
കേവലമായ മൂന്ന് മാസത്തിനുള്ളിൽ തന്നെ കൂടിയാലോചനകൾ ഇല്ലാതെ രണ്ട് പ്രാവശ്യം വിലവർദ്ധിപ്പിച്ച നടപടി ഒരു തരത്തിലും അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും പൂർണ്ണമായും പിൻവലിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
രവീന്ദൻ കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. സി. പുരുഷുമാസ്റ്റർ സ്വാഗതം പറഞ്ഞു. കെ.പി. രാജേഷ് മാസ്റ്റർ (CPM) എം.കെ. ഭാസ്ക്കരൻ, (BJP)
കെ.അശോകൻ (INC) പി.കെ.മുഹമ്മദലി (IUML) കെ.പി. റിനിൽ (RJD) കെ.മുകുന്ദൻ മാസ്റ്റർ ( NCP) കെ.ടി.രാഗേഷ് (JDS) വി.പി. പ്രകാശൻ, വി.വിപിൻ മാസ്റ്റർ, യു.പി. ബാബു, എ.രാജീവൻ, പി.പി. ഷാജി എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post