Latest News From Kannur

തിറ മഹോത്സവം സമാപിച്ചു.

0

ന്യൂമാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. ഫെബ്രുവരി 9 മുതൽ 13 വരെ നടന്ന തിറ മഹോത്സവത്തിനു കലവറ നിറക്കൽ ഘോഷയാത്ര, ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗംഗധാരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ സാംസ്‌കാരിക സായാഹ്‌നം, ദേശ വാസികളുടെ കലാപരിപാടികൾ, നാടകം എന്നിവ വിവിധ ദിവസങ്ങളിൽ അരങ്ങേറി.

പൗരാണികമായ ദൈവീക ചടങ്ങോട് കൂടി തിറയാട്ടത്തിന് തുടക്കമായി.
താലപൊലി ഘോഷയാത്ര,വെള്ളാട്ടങ്ങൾ കലശം വരവ്, ഗുരുതി തുടർന്ന്
ഗുളികൻ,ഘണ്ഡാകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി എന്നി തെയ്യങ്ങൾ കെട്ടിയാടി.

ദിവസവും പ്രസാദഊട്ടും ഉണ്ടായിരുന്നു.
നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.   ചടങ്ങോട് കൂടി

Leave A Reply

Your email address will not be published.