ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രതിറ മഹോത്സവത്തിന് കൊടിയേറി.
ഉച്ച പൂജക്ക് ശേഷം ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ കൊടിയേറ്റ കർമ്മം നിർവഹിച്ചു.
രാവിലെ ഉദയാസ്തമനപൂജ, പൂമൂടൽ എന്നിവയും ഉച്ചക്ക് പ്രസാദഊട്ടും നടന്നു.
ശ്രീനിവാസ് ചാത്തൊത്തിന്റെ വരികൾക്ക് സുരേഷ് ബാബു മാഹി സംഗീതം നൽകി ഷാജ് കൂടത്തില്‍ ആലപിച്ച ശ്രീചക്രം ഗാന സമർപ്പണവും നടന്നു.
നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.