ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ മകര ഉത്സവം ആറിനും ഏഴിനും നടക്കും. വ്യാഴാഴ്ച രാവിലെ 6.15ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 9.30 ന് കളമെഴുത്തും പാട്ടിൻ്റെ ആദ്യ ചടങ്ങായ കൂറ ഇടൽ, ഉച്ചപ്പാട്ട്, വൈകുന്നേരം നാലിന് കളമെഴുത്ത്, കാളീദേവിയുടെ രൂപം വരക്കൽ, 6.30 ന് തായമ്പക, ഏഴിന് കളമെഴുത്ത് പാട്ടിലെ മറ്റു ചടങ്ങുകൾ, ഇടും നൃത്തം, മേളപ്രദക്ഷിണം, കള പ്രദക്ഷിണം, കള പൂജ, പാട്ട്, കളത്തിലാട്ടം കൂറ വലിക്കൽ ചടങ്ങോടെ സമാപനം, വെള്ളിയാഴ്ച രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, വൈകുന്നേരം 6.15ന് ദീപാരാധനക്ക് ശേഷം തിടമ്പ് നൃത്തം, കടമേരി ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ തായമ്പക എന്നിവ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.