Latest News From Kannur

ഓപ്പൺ ജിം സംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണം വേണം

0

പാനൂർ: പാലത്തായിൽ ഇറിഗേഷൻ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട ഓപ്പൺ ജിം സംബന്ധിച്ച കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു.

ഓപ്പൺ ജിം വിഷയത്തിൽ അഴിമതി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നുവെന്നും കരാറുകാരനെക്കുറിച്ച് വ്യക്തത വരുത്തണമെന്നും കൗൺസിലർ എം.പി. ശ്രീജ ആവശ്യപ്പെട്ടു വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തത വരുത്തിയ ശേഷമേ ഇതിന് തുക അനുവദിക്കാവൂ എന്ന് കൗൺസിലർ എം. ടി. കെ. ബാബു ആവശ്യപ്പെട്ടു.

കിടഞ്ഞി – പെരിങ്ങത്തുർ വെൽനസ്സ് സെൻ്റർ മാനേജ് മെൻ്റ് കമ്മിറ്റി രൂപീകരണം ,
ലൈസൻസ് നല്കുന്നതിന് മുന്നെ മാലിന്യ സംസ്കരണ ക്രമീകരണങ്ങൾ ഏർപ്പെടുത്തൽ , വാട്ടർ തോറിറ്റി കുടിവെള്ളത്തിന് തുക നൽകൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. സി.കെ. സജില , വി . നാസർ മാസ്റ്റർ , പി.കെ. പ്രവീൺ , എം. പി. കെ. അയൂബ് , എം.രത്നാകരൻ തുടങ്ങിയ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു . ചെയർമാൻ കെ.പി. ഹാഷിം കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷനായി നടപടികൾ നിയന്ത്രിക്കുകയും ചർച്ചക്ക് മറുപടി നൽകുകയും ചെയ്തു.

Leave A Reply

Your email address will not be published.