മാഹി: പള്ളൂർ സ്‌പിന്നിങ് മില്ലിന് അടുത്ത് ഡാഡി മുക്ക് എന്ന സ്ഥലത്ത് വെച്ച് 03.01.2010 തീയതി 9.40 മണിക്ക് അഞ്ച് സി.പി.എം പ്രവർത്തകരെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലെ ആർ.എസ്.എസ് പ്രവർത്തകരായ 12 പ്രതികളെ മാഹി അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്‌ജ് പി. ഗൗതമൻ വെറുതെ വിട്ടു.
സി.പി.എം പ്രവർത്തകരായ മഠത്തിൽ വിനോദ്, കുട്ടന്റവിടെ വിജോഷ്, പ്രിധാലയം പ്രമിൽ കുമാർ, പൊട്ടന്റവിടെ കുമാരൻ, കുളത്തിന് മീത്തൽ സനിൽകുമാർ എന്നിവരെ രാഷ്ട്രീയ വിരോധം വെച്ച് കൊല്ലണമെന്ന് ഉദ്ദേശത്തോടെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
മഠത്തിൽ പ്രജീഷ് എന്ന മൾട്ടി പ്രജീഷ്, ഉദയോത്ത് പൊയിൽ രജീഷ്, വി. കെ. പ്രദീപൻ, ജിതിൻ എന്ന അപ്പു, മമ്പള്ളിൻ്റെവിട ജിതേഷ്, ആറ്റാകൂലോത്ത് താഴെ മകനേഷ്, മമ്പള്ളി വിനീഷ്, മുല്ലോളി മിത്തൽ നികേഷ്, കുന്നത്ത് താഴെ കുനിയിൽ രാകേഷ്, ഒറവങ്കര മീത്തൽ ഭവൻ കുമാർ, ഹരിശ്രീ സിറോഷ്, കൗസ്തുഭം രഞ്ജിത്ത് കുമാർ എന്നിവരെയാണ് മാഹി അസിസ്റ്റൻറ് സെഷൻസ് കോടതി വെറുതെ വിട്ടത്. കോടതിയിൽ ഹാജരാകാതിരുന്ന മറ്റ് 8 പ്രതികളുടെ വിചാരണ മാറ്റിവെച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് ടി. സുനിൽകുമാർ ഹാജരായി
f