വൈജ്ഞാനിക രംഗത്ത് കുട്ടികൾക്ക് ഗവേഷണാഭിരുചിയും പുറം വാതിൽ പഠനവും സാധ്യമാകുന്നതിന് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന സ്ട്രീം ഹബ്ബ് സ്കൂൾ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ചാല ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. വി. ബിജു അധ്യക്ഷനായി.
ജില്ലയിൽ 15 ബി. ആർ.സികളിലായി 15 സ്ട്രീം ഹബ്ബുകളാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബി. ആർ. സി. പരിധിയിലെ മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും പരീക്ഷണ – നിരീക്ഷണങ്ങളിൽ ഏർപ്പെടാൻ സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. വിവിധ വിഷയങ്ങളെ സമന്വിയിപ്പിച്ച് പഠിക്കാൻ കഴിയുമെന്നതാണ് സവിശേഷത.
സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ. സി. വിനോദ് പദ്ധതി വിശദീകരിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. രാജേഷ് കടന്നപ്പള്ളി, പ്രധാനാധ്യാപിക നൈന പുതിയ വളപ്പിൽ, ബി. ആർ. സി. ട്രെയിനർ എം. ഉനൈസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ടി. എം. ശ്രീഷ്ണി, പി. ടി. എ പ്രസിഡൻ്റ് എൻ. പ്രമോദ്, മദർ പി. ടി. എ പ്രസിഡൻ്റ് സിന്ധു പ്രശാന്ത്, മുൻ പി.ടി.എ പ്രസിഡൻ്റ് എം. വി നികേഷ് എന്നിവർ സംസാരിച്ചു.
ബി.ആർ.സി തലത്തിൽ സ്ട്രീം ഹബ്ബ് സ്ഥാപിച്ച സ്‌കൂളുകൾ: കണ്ണൂർ നോർത്ത്-ജി.എച്ച്.എസ്.എസ് ചാല, കണ്ണൂർ സൗത്ത്-എ.കെ.ജി.എസ്. ജി.എച്ച്.എസ്.എസ്. പെരളശ്ശേരി, തലശ്ശേരി സൗത്ത്-ഗവ. ഗേൾസ് എച്ച്.എസ്.എസ്. തലശ്ശേരി, തലശ്ശേരി നോർത്ത്-ജി.എച്ച്.എസ്.എസ്. കതിരൂർ, ചൊക്ലി-ജി.യു.പി.എസ്. പുതുശ്ശേരി, പാനൂർ-അബ്ദുറഹ്മാൻ സ്മാരക യു.പി.എസ്, കൂത്തുപറമ്പ്-ജി.യു.പി.എസ്. പാളയത്തു വയൽ, മട്ടന്നൂർ-ജി.വി.എച്ച്.എസ്.എസ്. എടയന്നൂർ, ഇരിട്ടി-ജി.എച്ച്.എസ്.എസ്. ചാവശ്ശേരി, തളിപ്പറമ്പ് നോർത്ത്-കെ.കെ.എൻ.പി.എം. ജി.വി.എച്ച്.എസ്.എസ്. പരിയാരം, തളിപ്പറമ്പ് സൗത്ത്-ജി.യു.പി.എസ്. കടമ്പേരി, പയ്യന്നൂർ-എം.വി.എം.കെ.വി.എൻ.എസ്. ജി.എച്ച്.എസ്.എസ്. മാത്തിൽ, പാപ്പിനിശ്ശേരി-ജി.എച്ച്.എസ്.എസ്. അഴീക്കോട്, മാടായി-ജി.ബി.വി.എച്ച്.എസ്.എസ്. മാടായി, ഇരിക്കൂർ-ജി.എച്ച്.എസ്.എസ്. ചുഴലി.