മാഹി: മലയാളത്തിലെ സാഹിത്യ-സംഗീതശാഖകളിലെ അമര പ്രതിഭകളായ എം.ടിയേയും – പി.ജയചന്ദ്രനേയും ചാലക്കര എം എ എസ് എം വായനശാലയിൽ അനുസ്‌മരിച്ചു. ദേശീയ അവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിനെ ചടങ്ങിൽ പ്രമുഖ പ്രവാസി വ്യവസായി കാസിനോ പി. മുസ്‌തഫ ഹാജി പൊന്നാടയും ഉപഹാരവും നൽകി. ആദരിച്ചു
കവിയും സാഹിത്യകാരനുമായ ആനന്ദ് കുമാർ പറമ്പത്ത് എം.ടി അനുസ്മരണവും, ഗായകൻ കെ.കെ.രാജീവ് ജയചന്ദ്രൻ അനുസ്‌മരണവും നടത്തി. തുടർന്ന് ജയചന്ദ്രൻ സ്മൃതി ഗാനാലാപനവുമുണ്ടായി